സാഹസിക ടൂറിസം മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടുറിസം പ്രോഡക്ട് ആണ് ഹോട്ട് എയർബലൂൺ യാത്ര . ചൂട് വായും നിറച്ച ഒരു ബലൂണിന്റെ സഹായത്തോടെ ബലൂണിന്റെ താഴ്ഭാഗത്ത് ഘടിപ്പിച്ച ഒരു കുട്ടയിൽ ഇരുന്നു കാഴ്ച്ചകൾ കണ്ട് യാത്ര ചെയ്യുന്നതാണ് ഹോട്ട് എയർ ബലൂൺ യാത്ര
പണ്ട് ഇത് യാത്രകൾക്ക് ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോൾ വിനോദത്തിൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത് മാത്രമല്ലാ
സാഹസിക വിനോദങ്ങളിൽ തന്നെ അപകടസാധ്യത കുറഞ്ഞ ഓന്നാണ് ഹോട്ട് എയർബലുൺ യാത്ര ഈ കാരണം കൊണ്ട് തന്നെ ഒട്ടനവധി ആളുകൾ ഇത് എക്സ്പീരിയൻസ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട് . എന്നാൽ ഇത് വളരെ സുരക്ഷിതമായി ചെയ്യാൻ വളരെ കുറച്ച് സ്ഥലങ്ങളാണ് ഇന്ന് ലോകത്തുള്ളു
അത്തരത്തിൽ ഇന്ന് ലോകത്ത് ഏറ്റവും മികച്ച ഹോട്ട് എയർ ബലൂൺ യാത്ര നടത്താൻ പറ്റുന്നത് തുർക്കിലെ
കപ്പഡോക്യയിലാണ് . കപ്പഡോക്യയിൽ ഹോട്ട് എയർബലൂൺ യാത്രയിൽ ആ പ്രദേശത്തിന്റെ അതിമനോഹരമായ കാഴ്ച്ച നിങ്ങൾക്ക് ആസ്വദിക്കാൻ പറ്റും . അത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ച്ചയാണ് എന്ന് അവിടെ ഹോട്ട് എയർബലൂൺ യാത്ര ചെയ്തവരുടെ റിവ്യൂ
കപ്പഡോക്യയിലെ ഹോട്ട് എയർ ബലൂൺ യാത്ര പാക്കേജ് വിവരങ്ങൾ
നിരവധി കമ്പിനികളാണ് ഇവിടെ ഹോട്ട് എയർബലുൺ യാത്ര പാക്കേജ്കൾ നടത്തുന്നത് . വളരെ സുരക്ഷയോടെയും തുർക്കി ടുറിസം വകുപ്പിന്റെയും കർശന നിയന്ത്രണത്തോടെയാണ് ഈ കമ്പിനികൾ സർവ്വീസ് നടത്തുന്നത്
ഇത്തരം കമ്പിനികളുടെ പാക്കേജിൽ പ്രധാനമായും വരുന്നത്
നമ്മൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് പിക്കപ്പ് ചെയ്തും ഹോട്ട് എയർ ബലൂൺ യാത്ര നടത്തി തിരച്ച് ഹോട്ടലിൽ കൊണ്ട് വിടുന്നത് വരെയാണ്
അതിൽ 60 മിനിട്ട് ഹോട്ട് എയർ ബലൂൺ യാത്ര
ഇൻഷുറൻസ് . വിജയകരമായി ഹോട്ട് എയർ ബലൂൺ യാത്ര നടത്തി എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് . ലാൻഡിങ് പാർട്ടി ( വിജയകരമായി ഹോട്ട് എയർ ബലൂൺ യാത്ര നടത്തിയതിൻ ശേഷം നടത്തുന്ന പാർട്ടി ) ഇതാണ് ഒരു പാക്കേജിൽ വരുന്നത് ഇത്തരത്തിൽ പലരീതിയിൽ പാക്കേജ്കൾ ലഭ്യമാണ്
ഹോട്ട് എയർ ബലൂൺ യാത്ര ചെയ്യാൻ പറ്റിയ ഏറ്റവും അനുയോജ്യമായ സമയം
കപ്പഡോക്യയിൽ രാവിലെ 5.30 മുതൽ രാവിലെ 8 മണി വരെയാണ് പുലർകാലത്തെ സൂര്യയോദയം ഹോട്ട് എയർ ബലുണിൽ നിന്ന് കാണുന്നത് മറക്കാൻ പറ്റാത്ത ഒരുഎക്സ്പീരിയൻസാണ്
ഹോട്ട് എയർ ബലൂൺ യാത്രക്ക് എത്ര കോസ്റ്റ് വരും
പല കമ്പിനികൾ പല റേറ്റാണ് വാങ്ങുന്നത്
ശരാശരി 200 യുറോ മുതൽ 350 യുറോ വരെ വരും
തീർച്ചയായും നിങ്ങൾ തുർക്കിയിലേക്ക് യാത്ര പോകുന്നുണ്ടെങ്കിൽ കപ്പഡോക്യയിലെ ഈ ഹോട്ട് എയർ ബലൂൺ യാത്ര ഒന്ന് എക്സ്പീരിയൻസ് ചെയ്യണം
0 അഭിപ്രായങ്ങള്‍