Header Ads Widget

ഒരു ചെറിയ കുട്ടി സന്തോഷ് ജോർജ് കുളങ്ങരയെ പഠിപ്പിച്ച പാഠം |Santhosh George Kulangara story

Santhosh George Kulangara story






നമ്മുടെ എല്ലാ പ്രീയപ്പെട്ട കേരളത്തിന്റെ അഭിമാനമായ . സഞ്ചാരം എന്ന ദൃശ്യയാത്രാ വിവരണ പരിപാടിയിലൂടെ മലയാളികളെ ലോകം കാണിച്ച് അതിൽ നിന്ന് കേരളത്തിലെ ആദ്യത്തെ എക്സ്പ്ലോർ ചാനലായ സാഫാരി തുടങ്ങി നമ്മളെ ഇപ്പോഴും ലോകം കാണിച്ചു കൊണ്ടിരിക്കുന്ന ലോക സഞ്ചാരി ശ്രീ സന്തോഷ് ജോർജ് കുളങ്ങര  . അദ്ദേഹം സഞ്ചാരത്തിന്റെ തുടക്കകാലഘട്ടത്തിൽ  യുറോപ്പിലെ സ്പെയിൻ എന്ന രാജ്യത്തേക്ക് നടത്തിയ യാത്രയുടെ ഒർമ്മകൾ ഇപ്പോൾ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ എന്ന സഫാരി ടിവിയിലെ പരിപാടിയിലൂടെ  പ്രേഷകരുമായി പങ്കു വെക്കുകയാണ്  


സംഭവം ഇങ്ങനെ 

സ്പെയിനിലെ ബാർസലോണയിലെ  പ്രശസ്തമായ പോബിൾ എസ്പന്യോൾ എന്ന കൾച്ചറൽ സെന്ററിൽ രാത്രിയിലെ ഒരു കൾച്ചറൽ ഷോ കാണാൻ പോകുകയും എന്നാൽ  കൾച്ചറൽ സെന്ററിലെ  റൂൾസ് അനുസരിച്ച്  സെന്ററിൻ ഉള്ളിൽ ഷൂട്ട് ചെയ്യാൻ അനുവാദിക്കാത്തതു മൂലം അവിടത്തെ  അധികൃതരുടെ കണ്ണ് വെട്ടിച്ച് കൾച്ചറൽ സെന്ററിൽ നടന്ന പരിപാടികൾ ഷൂട്ട് ചെയ്യുകയും അതിന്റെ വിശേഷങ്ങൾ വിശദമായി  സഞ്ചാരത്തിലുടെ അന്ന് സംപ്രേഷണം  ചെയ്തു എന്നാൽ ഈ സംപ്രേഷണത്തിനു ശേഷം  സന്തോഷ് ജോർജ് കുളങ്ങരക്ക് ഒരു ചെറിയ കുട്ടിയുടെ ഒരു കത്ത് കിട്ടി

കത്തിന്റെ ചുരുക്കം എന്നത്  അധികൃതർ ഷുട്ടിങ്ങിന് അനുവദിക്കാത്ത സ്ഥലത്ത് അവർ അറിയാതെ അവരുടെ അനുവാദമില്ലാതെ ഷുട്ട് ചെയ്യുന്നതും അത് സഞ്ചാരം പോലുള്ള പരിപാടിയിൽ കാണിക്കുന്നതും തെറ്റല്ലെ എന്ന് 
ആ കുട്ടിയുടെ കത്ത് തന്റെ ചിന്താഗതിയിൽ മാറ്റം വരുത്തി എന്നും പിന്നിട്ട് തന്റെ യാത്രകളിൽ ഒരിക്കലും അനുമതിയില്ലാതെ ദൃശങ്ങൾ പകർത്തിട്ടില്ലാ എന്നും സന്തോഷ് ജോർജ് കുളങ്ങര  പറയുന്നു

watch full video
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍