2018 രാജമല ,കൊളുക്കുമല ,തോണ്ടിമല , ശാന്തൻ പാറ , എന്നിവടങ്ങളിൽ വളരെ വ്യാപകമായായിരുന്നു കുറിഞ്ഞി പൂത്തിരുന്നത് എന്നാൽ ഇപ്പോൾ 2022 ശാന്തൻപാറയിലെ കള്ളിപ്പാറയിൽ മാത്രമാണ് കുറിഞ്ഞി പൂവണിഞ്ഞിരിക്കുന്നത് . എന്നാൽ കുറച്ച് സ്ഥത്തെയുള്ളു എന്ന് വച്ച് ആരും വിഷമിക്കെണ്ട ഉള്ള സ്ഥലത്ത് വളരെ മനോഹരമായിട്ട് തന്നെയാണ് പൂത്തിരിക്കുന്നത് മാത്രമല്ലാ കാലാവസ്ഥ യും അനുകുലമാണ് കനത്ത മഴ പെയ്തില്ലെങ്കിൽ രണ്ടാഴ്ചയെങ്കിലു നീലക്കുറിഞ്ഞി നശിക്കാതിരിക്കും .അത് പോലെ കുറിഞ്ഞി വസന്തം കാണാൻ വരുന്നവർ പൂവ് പറിക്കാതിരുന്നാലും ആഴ്ച്ചകളോളം നീണ്ട് കിട്ടും
ശരിക്കും എന്താണീ നീലക്കുറിഞ്ഞി ?
ലോകത്താകെമാനം 450 ഇനം കുറിഞ്ഞി ചെടികൾകണ്ടെത്തിയിരുക്കുന്നത് പശ്ചിമഘട്ടത്തിൽ മാത്രം 64 തരം കുറിഞ്ഞികളുണ്ട് . അതിൽ സ്ട്രോബെലാന്തസ് കുന്തിയിനസ് എന്ന തുനമാണ് ഇപ്പോൾ മൂന്നാറിൽ കള്ളിപ്പാറയിൽ പുത്തത് എന്നാണ് പറയുന്നത് . ജുലെ മുതൽ നവംബർ വരെയാണ് ഇത്തരം കുറിഞ്ഞികൾ പുവിടുന്നത് . മഴ പെയ്തില്ലെങ്കിൽ രാണ്ടാഴ്ചയെങ്കിലും കുറിഞ്ഞി പൂവ് നശിക്കാതെ നിൽക്കും
മൂന്നാറിൽ ഏവിടെയാണ് ഇത്തവണ കുറിഞ്ഞി വിരിഞ്ഞിരിക്കുന്നത് ?
സാധാരണ കുറിഞ്ഞി വിരിയുന്ന സ്ഥലങ്ങളിലല്ലാ ഇത്തവണ പുവിരിഞ്ഞിരിക്കുന്നത് ഇത്തവണ മൂന്നാർ - കുമളി സംസ്ഥാന പാതയിൽ ശാന്തൻ പാറമേഖലയിൽ കള്ളിപ്പാറ എന്ന സ്ഥലന്താണ് വിരിഞ്ഞിരിക്കുന്നത് . പ്രധാന പാതയിൽ നിന്ന് ഒരു കിലോമീറ്ററിലധികം ദുർഘട പാതയിലൂടെ സഞ്ചരിച്ചു വേണം നീലക്കുറിഞ്ഞി പൂവിട്ട മലനിരകളിലെത്താൻ
എങ്ങനെ കള്ളിപ്പാറയിൽ എത്താം ?
മുന്നാറിൽ എത്തുന്ന സഞ്ചാരികൾ മൂന്നാറിലെ കാഴ്ച്ചകൾ കണ്ടതിനു ശേഷം ഒരു ദിവസം അല്ലെങ്കിൽ കുറച്ച് മണിക്കൂർ കൂടി മാറ്റി വെക്കാൻ പറ്റുമെങ്കിൽ നിങ്ങൾക്കി വസന്തം നേരിട്ടു കാണാം
മൂന്നാർ - ആനച്ചാൽ - കുഞ്ചിത്തണ്ണി - രാജക്കാട് - രാജകുമാരി - പുപ്പാറ - ശാന്തൻപാറ - കള്ളിപ്പാറ
മൂന്നാർ ടൂറിസം മാപ്പ് : മൂന്നാറിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് വേണ്ടി
മുന്നാർ ടൗണിൽ നിന്ന് ഈ വഴിയും
അടിമാലി വഴി വരുന്നവർ നേരെ ആനച്ചാൽ കയറി കുഞ്ചിത്തണ്ണി - രാജക്കാട് - രാജകുമാരി - പുപ്പാറ - ശാന്തൻപാറ - കള്ളിപ്പാറ വഴി പോകാം
നീല കുറിഞ്ഞി കാണാൻ പോകുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം ?
1 . പ്രധാനമായും കുറിഞ്ഞി പൂവ് ഒരിക്കലും പറിച്ചു കൊണ്ട് പോകരുത്. എല്ലാവർക്കും ആസ്വദിക്കാൻ പറ്റെട്ടെന്ന്
2. മെയിൻ റോഡിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ഓഫ് റോഡാണ് . സാധാരണ വണ്ടികൾ പോകില്ലാ . അവിടെ നിന്ന് ജീപ്പ് കിട്ടും Rs1000 /- ഒരു ജീപ്പ് റേറ്റ് (റേറ്റ് മാറാം)
3. ചിലർ സ്വന്തം വണ്ടിയിൽ അതി സാഹസികമായി പോകുന്നുണ്ട് അത് അപകടമാണ് . പഞ്ചായത്തും വനപാലകരും അത് നിയത്രിക്കുന്നുണ്ട്
4. ഒരു അര മണിക്കൂർ നാടക്കാൻ പറ്റുന്നവർക്ക് നടന്ന് പോകാം
ഇവിടെ എത്തിയാൽ നീല പട്ട് വിരച്ച പോലെ കണ്ണെത്താ ദൂരം പാടർന്ന് കിടക്കുന്ന മലനിരകൾ കണ്ട് 12 വർഷത്തിൽ ഒരിക്കൽ പുക്കുന്ന കുറിഞ്ഞി വസന്തവും കണ്ട് സന്തോഷത്തോടെ തിരിച്ചു പോകു
0 അഭിപ്രായങ്ങള്‍