Writer: Arun raj ,insta @astorybyraj
ഈ മേഖലയിലുള്ള എൻ്റെ ഒരു ബന്ധങ്ങൾ വച്ച് ഞാൻ ആലപ്പുഴയിലെ നമ്മുടെ ഹൗസ് ബോട്ട് സുഹൃത്തുക്കളെ വിളിച്ചു .
എന്നാൽ എനിക്ക് നല്ലാ പരിചയമുള്ള ഹൗസ് ബോട്ട് സുഹൃത്തുകൾപ്പോലും എന്നോട് ചോദിച്ചത് ഫാമിലി ആണോ, ചെറുപ്പക്കാരാണോ എന്നാണ് ?
സാധാരണ ഇത്തരത്തിലുള്ള ഒരു ചോദ്യം ഹൗസ് ബോട്ട് ഓണേസിൻ്റെ ഭാഗത്ത് നിന്നും ഊണ്ടാകാറില്ലാ ഒന്നെങ്കിൽ ഡെറ്റ് എന്നാണ് എത്ര പേരാണ് ? ഡെ / ഓവർ നൈറ്റ് എന്നെക്കെയായിരുന്നു . ഞാൻ തമാശക്ക് അങ്ങോട്ട് ചോദിച്ചു ഫാമിലി ആയാലോ , ചെറുപ്പക്കാരായാലോ ഒരു ഓട്ടം കിട്ടിയാൽ പോരെ എന്ന് ( അത്രക്ക് അടുപ്പം ഉള്ളത് കൊണ്ട് ചോദിച്ചതാണ് )
ചെറുപ്പക്കാരാണെങ്കിൽ ഓട്ടം കിട്ടിയില്ലെങ്കിലും വേണ്ട മനസമാധാനം മതിയെന്നും മറുപടി കിട്ടി
കോവിഡ് വന്ന തകർച്ചയിൽ നിന്ന് കയറുന്ന സമയത്ത് വരുന്ന ഓട്ടം കളയുന്നതിൻ്റെ കാരണം തിരക്കിയപ്പോഴാണ് പ്രശനങ്ങൾ മനസിലാകുന്നത്
കാരണം മറ്റൊന്നുമല്ലാ കഴിഞ്ഞ ഒരു മാസമായിട്ട് ഹൗസ്ബോട്ട്കളിൽ വരുന്ന ചെറുപ്പകാരെ കൊണ്ട് ഉണ്ടാകുന്ന പ്രശനങ്ങൾ കൂടി വരുകയാണ് .പ്രധാനമായും ചെറുപ്പക്കാര് വരുന്നത് ആഘോഷിക്കാനാണ് ആഘോഷം എന്നാൽ അതിൽ മദ്യവും കാണും ഈ മദ്യം കഴിച്ച് കഴിഞ്ഞാൽ പിന്നെ ബോട്ടിലെ സ്റ്റാഫ് പറയുന്നത് അരും കേൾക്കില്ലാ ബോട്ട് ഉൾവശം പരമാവധി നശിപ്പിക്കാൻ പറ്റുന്നത് വരെ നശിപ്പിക്കും .പിന്നെ റൂഫ് ടോപ്പിൽ കയറി നിന്ന് ഡാൻസും പാട്ടും. മറ്റും ചിലർ എടുത്ത് കായിൽ ചാടും പുകവലി , എന്തെങ്കിലും പറഞ്ഞാൽ സ്റ്റാഫയിട്ട് പ്രശനങ്ങൾ പോലിസ് കേസ് അങ്ങനെ ഒരേ വള്ളികൾ അത് കൊണ്ട് ആലപ്പുഴയിൽ നല്ലാ ബോട്ട് സർവ്വീസ് നടത്തുന്ന ആരും ചെറുപ്പകാർക്ക് ബോട്ട് നൽകുന്നില്ലാ പിന്നെ ചില കൂറവള്ളങ്ങൾ ലോകത്തില്ലാത്ത റേറ്റ് വാങ്ങി കൊടുക്കുന്നുണ്ട്
എനിക്ക് കാര്യങ്ങൾ ഏകദേശം മനസിലായി അതിൻ്റെ വെളിച്ചത്തിലാണ് ഈ ആർട്ടിക്കിൾ എഴുതുന്നത്
നമ്മൾ എല്ലാവരും ആഘോഷിക്കാനും മറ്റുമാണു ഹൗസ്ബോട്ട്കൾ എടുക്കുന്നത് എന്നാൽ ഹൗസ് ബോട്ട് കൾ എടുക്കുമ്പോൾ നമ്മൾ ഒത്തിരി കാര്യങ്ങൾ ശ്രദിക്കണം
കേരളത്തിലെ ഹൗസ് ബോട്ട്കൾ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ !!!
ചെറുപ്പകാര് ബോട്ട് എടുക്കുമ്പോൾ കുറച്ചു കൂടി കാര്യമായിട്ട് ശ്രദിക്കണം കാരണം ഹൗസ് ബോട്ട് കളിൽ ആഘോഷങ്ങൾക്ക് പരിധിയുണ്ട് വെള്ളത്തിൽ ഓടുന്നതാണല്ലോ ( ഹോട്ടൽ / ഹോമ് സ്റ്റോ പോലെയല്ലാല്ലോ
) തടിയും മുളയും പനം പായും എല്ലാം വച്ചു നിർമ്മിക്കുന്ന ഒന്നാണ് ബോട്ട് ഇതിൽ ഒരു പരിധിയിൽ കുടുതൽ കിടന്ന് ചാടിയാൽ എല്ലാം കൂടി ഇടിഞ്ഞ് ചാടും ,പൊട്ടി പോകും ചിലപ്പോഴ്നല്ലാ വള്ളങ്ങൾ അല്ലെങ്കിൽ വള്ളം മുങ്ങാനുള്ള ചാൻസ് ഉണ്ട് . അത് കൊണ്ട് ചെറിയ ചെറിയ ആഘോഷങ്ങൾ എക്കെ നടക്കും ഓവർ ആകരുത്
മദ്യപാനം
ശരിക്കും ഹൗസ് ബോട്ട്കാര് മദ്യപാനം അനുവധിക്കില്ലാ എന്നാൽ വരുന്നവരിൽ 99% പേരും മദ്യപിക്കും ബോട്ട്കാര് നിവൃർത്തിയില്ലാതെ സമ്മതിക്കും എന്നാൽ മദ്യം കഴിച്ച് കഴിഞ്ഞ് പിന്നെ ബോട്ടിലെ സ്റ്റാഫ് പറക്കുന്നത് മിക്കവരും കേൾക്കില്ലാ . മദ്യപാനത്തിനു ശേഷം മിക്കവരുടെയും ആഗ്രഹം കായലിൽ കുളിക്കണം എന്നതാണ് .ബോട്ടിലെ സ്റ്റാഫിൻ്റെ കണ്ണ് വെട്ടിച്ച് എടുത്ത് കായലിൽ ചാടും ഇതിൻ്റെ ഒരു അപകടം എന്നത് വളരെ വലുതാണ് ഇങ്ങനെ കുടിച്ചു ലെക്കില്ലാതെ ഒട്ടനവധി അപകടങ്ങൾ ഉണ്ടാകാറുണ്ട് . ചിലരുടെ ജീവൻ തന്നെ പോയിട്ടുണ്ട്
പുകവലി
മദ്യാപനത്തെക്കാൾ അപകടമാണ് പുകവലി അത് വലിക്കുന്നവൻ മത്രമല്ലാ ഹൗസ്ബോട്ടിൻ കാരണം ഈ ഹൗസ് ബോട്ട്കൾ നിർമ്മിച്ചിരിക്കുന്നതിൽ പെട്ടെന്ന് കത്ത് പിടിക്കാൻ പറ്റുന്ന വസ്തുക്കൾ ഉൾപ്പെട്ടിട്ടുണ്ട് അത് കൊണ്ട് ഹൗസ് ബോട്ടിനുള്ളിൽ വച്ച് പക വലിച്ചു അതിൻ്റെ കുറ്റി അശ്രദ്ധമായി വലിച്ചെറിഞ്ഞ് അപകടങ്ങൾ ഉണ്ടാവാനുള്ള സാഹചര്യങ്ങൾ ഉണ്ട്
കായലിലെ കുളി
ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത ഒന്നാണ് ബോട്ടിലെ സ്റ്റാഫിനെ അനുവാദമില്ലാതെ കായലിൽ ചാടുന്നത് കുളിക്കാൻ ഇറങ്ങുന്നത് .ഇനി നിങ്ങൾക്ക് കായലിൽ കുളിക്കണംമെങ്കിൽ അത് ബോട്ടിലെ സ്റ്റാഫിനോട് പറയണം അവർ അതിൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി തരും
ഏറ്റവും പ്രധാനപ്പെട്ട കാര്യം ബോട്ടിലെ സ്റ്റാഫ് പറയുന്നത് കേൾക്കുക. ഒരിക്കലും നല്ലാ ബോട്ടിലെ സ്റ്റാഫ് ഇങ്ങോട്ട് കയറി പ്രശനമുണ്ടാക്കില്ലാ പലപ്പോഴു പ്രശനങ്ങൾ ഉണ്ടാക്കുന്നത് വരുന്ന യാത്രക്കാരാണ്
ബോട്ട് ബുക്കിങ്ങ് സമയത്ത് തന്നെ എല്ലാ കാര്യങ്ങളും (റേറ്റ് ,ട്രിപ്പ് വിവരങ്ങൾ ,)എല്ലാം
ഇങ്ങനെ കുറെ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ മനോഹരമായി ഹൗസ് ബോട്ട് യാത്ര നടത്താം
ജീവിതത്തിൽ ഒരിക്കെലെങ്കിലും ഹൗസ് ബോട്ടിൽ യാത്ര നടത്തണംമെന്നതാണ് എൻ്റെ ഒരു നിർദേശം
0 അഭിപ്രായങ്ങള്‍