നിങ്ങൾ മൂന്നാറിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുമ്പോൾ തന്നെ രണ്ട് ദിവസം പൂർണമായി
മൂന്നാറിൽ കിട്ടുന്ന രീതിയിൽ വേണം പ്ലാൻ ചെയ്യാൻ
നിങ്ങൾ മൂന്നാർ ട്രിപ്പിൻ്റെ ഒന്നാമത്തെ ദിവസം രാവിലെ മൂന്നാറിൽ എത്തുകയാണെങ്കിൽ നേരെ മുന്നാർ ടൗണിൽ നിന്ന് ടോപ്പ് സ്റ്റേഷനിലേക്ക് പോകണം ഏകദേശം 35 കീ ലോ മീറ്റർ വരു എന്നാൽ ഇത്രയും ദുരം ഉള്ളത് കാര്യമാക്കെണ്ട കാരണം ടോപ്പ് സ്റ്റേഷൻ ആദ്യം കണ്ടാൽ ആ ഒരു റൂട്ടിലാണ് (മൂന്നാർ - ടോപ്പ് സ്റ്റേഷൻ റൂട്ട് ) ബാക്കി പ്രധാനപ്പെട്ട കാഴ്ച്ചകൾ വരുന്നത്. ആദ്യം ടോപ്പ് സ്റ്റേഷൻ കണ്ടാൽ പിന്നെ ഒരോ കാഴ്ച്ചകൾ. കുണ്ടള ലേക്ക് ,ഏകോ പോയിൻ്റ്, മാട്ട്പ്പെട്ടി ഡാമ് ,പോലുള്ള കാഴ്ച്ചകൾ കണ്ട് ഉച്ചയോട് കൂടി തിരിച്ചു മൂന്നാറിൽ എത്തീച്ചേരാം
അന്ന് വൈകുന്നേരം സമയം കിട്ടുന്നതനുസരിച്ച് മൂന്നാർ ടൗണിലേ കാഴ്ച്ചകളിലേക്ക് പോകാം
ദിവസം രണ്ട്
മൂന്നാർ ടിപ്പിലെ രണ്ടാമത്തെ ദിവസം നമ്മൾക്ക് മറ്റ് ഒരു ദിശയിലെക്ക് പോകാം
ഇരവികുളം നാഷ്ണൽ പാർക്ക് കണ്ട് ടീ മ്യുസിയം കണ്ട് നേരെ മറയൂർ കാന്തല്ലുർ ലേക്ക് .40 കീ മീ കുടുതൽ ദുരം ഉണ്ട് . ഇരവികുളം നാഷണൽ പാർക്കിൻ്റെ ടിക്കറ്റ് നേരത്തെ എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് മറയൂർ കാന്തല്ലൂർ കണാൻ സമയം കിട്ടും
മറയൂർ കാന്തല്ലൂർ കാഴ്ച്ചകൾ കണ്ട് വേണമെങ്കിൽ അവിടെ രാത്രി താമസിക്കാം ഇല്ലെങ്കിൽ വൈകും നേരം തിരിച്ചു മൂന്നാർ എത്താം
ഈ രീതിയിൽ മുന്നാർ കണ്ടാൽ മൂന്നാറിൻ്റെ പ്രധാനപ്പെട്ട കാഴ്ച്ചകൾ കാണാം
0 അഭിപ്രായങ്ങള്‍